ഗര്‍ഭിണികൾ മീൻ കൂടുതൽ കഴിക്കാറുണ്ടോ?

ഗർഭിണിയായ സ്ത്രീകൾ ഗർഭകാലത്ത് തുടർച്ചയായി മീൻ കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് കിര്‍സി ലെയ്റ്റിനെന്‍ എന്ന ഗവേഷകൻ പറയുന്നു. കുഞ്ഞിന്റെ കാഴ്ചശക്തി, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും മീൻ വളരെയേറെ പ്രയോജനം അദ്ദേഹത്തിൻറെ പഠനങ്ങൾ പറയുന്നത്.

മുലയൂട്ടൽ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ഏറെസഹായിക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭകാലത്തെ ആഹാരങ്ങളും. അമ്മ തുടര്‍ച്ചയായി മത്സ്യം കഴിക്കുന്നത്തിലൂടെ ഗർഭസ്ഥ ശിശുവിന് ലഭിക്കുന്ന ഫാറ്റി ആസിഡ് നാഡീകോശങ്ങള്‍ക്കും കാഴ്ചശക്തിക്കും ഗുണപ്രദമാണ്.

അമ്മയുടെ മീൻ കഴിക്കൽ കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു എന്ന് ഗവേഷകൻ പറയുന്നു. മത്സ്യത്തിലുള്ള ഫാറ്റി ആസിഡ്, വിറ്റമിന്‍ ഡി, ഇ എന്നിവയെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയില്‍ നല്ല പങ്ക് വഹിക്കുന്നു. അതിനാൽ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ഭക്ഷണത്തോട് ഒരിക്കലും വിട്ടുവീഴ്ച പാടില്ല എന്നാണ് ലെയ്റ്റിനെന്‍ പറയുന്നത്. ഇതു സംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് റിസേര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിച്ചത്.

പ്രസവമടുക്കാറാകുമ്പോൾ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് കൂടുതൽ ഉത്തമം ആയിരിക്കും. 56 അമ്മമാരിലും അവരുടെ കുട്ടികളിലും ആയിട്ടാണ് ഈ ഗവേഷണം നടത്തിയത്.

Share This News

Related posts

Leave a Comment