ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളേയും അനുവദിക്കാത്ത ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ്

രാജ്യത്തെ മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താത്തതിനെതിരെ സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഗര്‍ഭിണികളായ സ്ത്രീകളുടെ പങ്കാളികളേയും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.

ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികള്‍ക്കും പ്രവേശനാനുമതി നല്‍കാത്ത ആശുപത്രികള്‍ ഇതിന് വ്യക്തമായ കാരണം ആരോഗ്യവകുപ്പിനെ ബോധിപ്പിക്കണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ നടപടിയിലേയ്ക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പല ആശുപത്രികളും ഇപ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം പങ്കാളികളേയും ആശുപത്രിയിലെത്താന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ പലയിടങ്ങളിലും മെറ്റേണിററി ഹോസ്പിറ്റലുകള്‍ക്ക് മുമ്പില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി നേരിട്ട് രംഗത്ത് വന്നത്.

Share This News

Related posts

Leave a Comment