രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു.
ക്രെഷുകൾ വീണ്ടും തുറക്കുമ്പോൾ മാതാപിതാക്കൾ കാറിനുള്ളിൽ തന്നെ ഇരിക്കാനുള്ള സജ്ജീകരണം പരിഗണനയിൽ. ചൈൽഡ് മൈൻഡർ കാറിനടുത്ത് വന്ന് കുട്ടികളെ ക്രെഷിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും തിരിച്ച് കാറിൽ കയറ്റി വിടുകയും ചെയ്യും.
ക്രെഷുകളിൽ കുട്ടികളുടെ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കും. ഓരോ ഗ്രൂപ്പിലും ദിവസവും ഒരേ ചൈൽഡ് മൈൻഡർ തന്നെയായിരിക്കും ഉണ്ടാവുക. കൂടാതെ കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങളും സാധിക്കുന്നിടത്തോളം സെയിം തന്നെയായിരിക്കും.