ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക ക്രിസ്റ്റൽ ജൂബിലി നിറവിലേക്ക്. 2011 ഫെബ്രുവരി 5ന് രൂപവത്കരിച്ച സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന 15 ആം വാർഷികാഘോഷങ്ങൾക്കു മാർച്ച് 1ന് തുടക്കമാകുമെന്നു പബ്ലിസിറ്റി കൺവീനർ ശ്രീ. സിബു കോശി അറിയിച്ചു.
മാർച്ച് 1 ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടത്തപെടുന്ന പൊതുസമ്മേളനം, ഡബ്ലിൻ സൗത്ത് കൗണ്ടി മേയർ കൗൺസിലർ ബേബി പെരേപ്പാടൻ ഉത്‌ഘാടനം ചെയ്യും. ചർച് ഓഫ് അയർലണ്ട് ആർച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. മൈക്കിൾ ജാക്സൺ മുഖ്യസന്ദേശവും, ക്രിസ്റ്റൽ ജൂബിലി ലോഗോ അനാച്ഛാദന കർമ്മവും നിർവഹിക്കും. സി. എസ്. ഐ. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ആശംസ സന്ദേശം നൽകും. ജൂബിലി വർഷത്തിൽ കേരളത്തിലും അയർലണ്ടിലുമായി വിവിധ പദ്ധതികൾ നടപ്പിലാക്കും.

ഇടവക വികാരി റവ. ജെനു ജോൺ, സെക്രട്ടറി ശ്രീമതി ജെയ്‌മി എൽസ ജോർജ്, ജൂബിലി കൺവീനർമാരായ ശ്രീ. ജോൺ കെ. ഉതുപ്പ്, ശ്രീ. വർഗീസ് കോശി, ശ്രീ. മാത്യു പി. തോമസ്, ശ്രീമതി ജെയിൻ ദീപ എഡ്വിൻ തുടങ്ങിയവർ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
Share This News