അയർലണ്ടിൽ ഇന്ന് 720 പുതിയ കൊറോണ വൈറസ് കേസുകളും അഞ്ച് മരണങ്ങളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 58,767 ആയി. അയർലണ്ടിൽ 1,890 കോവിഡ് -19 മരണങ്ങൾ ഇത്വരെ ഉണ്ടായിട്ടുണ്ട്.
നിലവിൽ കോവിഡ് -19 ഉള്ള 38 രോഗികളാണ് ഐസിയുവിൽ ഉള്ളത്. ഈ മാസം ഇതുവരെ 79 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ നടന്നിട്ടുണ്ട്, അതിൽ 32 എണ്ണം നഴ്സിംഗ് ഹോമുകളിലാണ്.
ഇന്ന് അറിയിച്ച കേസുകളിൽ 228 ഡബ്ലിനിലും 130 കോർക്കിലും 47 ഗൊൽവേയിലും 31 മീത്തിലും 31 ലിമെറിക്കിലും ബാക്കി 257 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്നത്തെ കേസുകളിൽ 348 പുരുഷന്മാരും 371 സ്ത്രീകളും 65% പേർ 45 വയസ്സിന് താഴെയുള്ളവരുമാണ്.
അയർലണ്ടിലെ കോവിഡ് –19 ടെസ്റ്റുകളുടെ പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ, 111,660 ടെസ്റ്റുകൾ പൂർത്തിയാക്കി, അതിൽ 5.7% ടെസ്റ്റുകളും പോസിറ്റീവ് ആയിരുന്നു.