കോവിഡുമായി ബന്ധപ്പെട്ട ഒരു മരണവും 402 പുതിയ കേസുകളും ആരോഗ്യവകുപ്പ് ഇന്നലെ റിപ്പോർട്ട് ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട അയർലണ്ടിലെ ആകെ മരണസംഖ്യ 4,906 ആണ്. മൊത്തം 249, 838 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലത്തെ കേസുകളിൽ 220 പുരുഷന്മാരും 182 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 79% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
വടക്കൻ അയർലണ്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു മരണവും 69 പുതിയ കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ സംഭവങ്ങൾ ഡൊനെഗലിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, അവിടുത്തെ സംഭവ നിരക്ക് 293.4 ആണ്. 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് 127.3 ഉം. ഡോനെഗലിൽ ലോക്ഡൗൺ സാധ്യതയും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് റിപോർട്ടുകൾ.
ഏപ്രിൽ 30 വെള്ളിയാഴ്ച വരെ 1,572,779 ഡോസ് കോവിഡ് -19 വാക്സിൻ അയർലണ്ടിൽ നൽകി. ഇതിൽ 1,130,958 പേർക്ക് ആദ്യ ഡോസും, 441,821 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.