ആരോഗ്യ വകുപ്പ് അയർലണ്ടിൽ 825 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇന്നത്തെയും കൂടെ ചേർത്ത് 45,531 ആയി തുടരുന്നു.
ഇന്ന് ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.
പാൻഡെമിക്കിന്റെ തുടക്കം മുതൽ ഇന്നുവരെ അയർലണ്ടിൽ 1,827 രോഗികൾ മരിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ:
426 പുരുഷന്മാരും 392 സ്ത്രീകളുമാണ് ഉള്ളത്.
78% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
254 കേസുകൾ ഡബ്ലിനിലും 147 കോർക്കിലും 39 എണ്ണം കവാനിലും 28 എണ്ണം ഡൊനെഗലിലും 37 കേസുകൾ കിൽഡെയറിലും ബാക്കി 310 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി വരെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 32 പേർ ICU-വിൽ തുടരുന്നു.