344 പുതിയ കോവിഡ് -19 കേസുകൾ ഇന്ന് വൈകുന്നേരം അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 70,143 ആയി.
ഇന്ന് നാല് മരണങ്ങൾ കൂടി സംഭവിച്ചു, ഇന്നത്തെയും ചേർത്ത് അയർലണ്ടിൽ മൊത്തം 2,022 കോവിഡ് -19 മരണങ്ങൾ സ്ഥിരീകരിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ 156 പുരുഷന്മാരും 185 സ്ത്രീകളുമാണ് ഉള്ളത്. 69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ കണക്കുകൾ പ്രകാരം ഡബ്ലിനിൽ 127, കോർക്കിൽ 46, ലോത്തിൽ 26, ഡൊനെഗലിൽ 22, ലിമെറിക്കിൽ 20, ബാക്കി 103 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 269 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആശുപത്രിയിൽ കഴിയുന്നവരിൽ 32 രോഗികൾ ICU-വിലാണ്.