കോവിഡ് : മൗണ്ട്‌ജോയി ജയില്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്ക്

മൗണ്ട്‌ജോയി ജയില്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കണമെന്ന് നിര്‍ദ്ദേശം. ഇവിടെ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അന്വേഷണ വിധേയമായി ജയിലില്‍ കഴിയുന്നവരെ ചോദ്യം ചെയ്യാനുള്ള സന്ദര്‍ശനങ്ങള്‍ പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

ഗ്രാഡാ മാനേജ്‌മെന്റും ജയില്‍ അധികൃതരുമാണ് പോലീസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇവിടെ 19 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. ഇവരില്‍ ജയിലിലെ സ്റ്റാഫും ഉള്‍പ്പെടുന്നു. ഇവരുമായി നേരിട്ട് ഇടപഴകിയവര്‍ നൂറോളം പേരാണെന്നാണ്  റിപ്പോര്‍ട്ടുകള്‍.ഇതിനാല്‍ ജയില്‍ സന്ദര്‍ശനത്തിനുള്ള അനുമതികള്‍ ആര്‍ക്കും നല്‍കരുതെന്ന് ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായതായി ഈ ആഴ്ച ആദ്യമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. കൃത്യമായുള്ള ടെസ്റ്റിംഗുകളും തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെട്ടതുമാണ് അയര്‍ലണ്ട് ജയിലുകളില്‍ കോവിഡ് വ്യാപനം ഒരു പരിധി വരെ പിടച്ചു നിര്‍ത്താന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു.

Share This News

Related posts

Leave a Comment