കൊറോണ വൈറസ്: 1,754 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചു

ഇന്നലെ വൈകുന്നേരം അയർലണ്ടിൽ 1,754 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ 9,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ കൊറോണ വൈറസ് ബാധിച്ച 11 പേർ മരിച്ചുവെന്ന് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) അറിയിച്ചു.

കോവിഡ് -19 ബാധിക്കപ്പെട്ട് അയർലണ്ടിൽ മരണമടഞ്ഞവരുടെ എണ്ണം 2,248 ഉം മൊത്തം 93,532 കൊറോണ വൈറസ് കേസുകളും അയർലണ്ടിൽ ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം സ്ഥിരീകരിച്ചു.

അയർലണ്ടിലെ പകർച്ചവ്യാധി സ്ഥിതി ഗുരുതരമാണെന്നും എല്ലാ പ്രായക്കാർക്കിടയിലും വൈറസ് അതിവേഗം പടരുന്നുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

ഇന്നലെ അറിയിച്ച കേസുകളിൽ:

846 പുരുഷന്മാർ / 900 സ്ത്രീകൾ ആണുള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകളുടെ സ്ഥിതി അനുസരിച്ച് ഡബ്ലിനിൽ 523, കോർക്കിൽ 296, ഗോൽവേയിൽ 180, മയോയിൽ 104, കെറിയിൽ 94, ബാക്കി 557 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചുകിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 504 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 47 പേർ ഐസിയുവിലാണ്.

Share This News

Related posts

Leave a Comment