ഇറ്റലിയിൽ നിന്ന് ഡബ്ലിൻ എയർപോർട്ടിൽ ഇറങ്ങി ട്രെയിൻ മാർഗം ബെൽഫാസ്റ്റിനു പോയ നോർത്തേൺ അയർലണ്ടുകാരിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആരെയെങ്കിലും തിരിച്ചറിയാൻ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള പൊതുജനാരോഗ്യ അധികൃതർ ശ്രമിക്കുന്നു.
രോഗിയുടെ സ്വകാര്യ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, പക്ഷേ ഇത് ഒരു സ്ത്രീയാണെന്ന് അറിയാം. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ പരിശോധന നടത്തിയപ്പോൾ, വീട്ടിലേയ്ക്ക് മടങ്ങാൻ അനുവദിച്ചതായും അവിടെ സ്പെഷ്യലിസ്റ്റ് വൈദ്യചികിത്സ സ്വീകരിക്കുന്നതായും അറിയുന്നു.
ഇമ്മിഗ്രേഷൻ ക്ലീറൻസ് അടക്കം പലരും ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടാവാം. അതുപോലെ തന്നെ പബ്ലിക് ട്രാസ്പോർട്ട് സൗകര്യം ഉപയോഗിച്ചപ്പോളും ഇവർ പലരുമായി അടുത്തിടപിഴകിയിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. അതിനാൽ ഇരു ബോർഡറുകളിലും ഇപ്പോൾ ചെക്കിങ് കർശനമാക്കിയിരിക്കുകയാണ്.