ആരോഗ്യ ഓഫീസർമാർ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 811 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
രോഗവുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങളും കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 44,159 ഉം മരണം 1830 ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ;
415 പുരുഷന്മാർ / 396 സ്ത്രീകൾ.
70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 190, കോർക്കിൽ 141, വെക്സ്ഫോർഡിൽ 62, കെറിയിൽ 51, ക്ലെയറിൽ 50,
ബാക്കി 317 കേസുകൾ ശേഷിക്കുന്ന എല്ലാ കൗണ്ടികളിലുമായി വ്യാപിച്ചുകിടക്കുന്നതായി എച്ച്എസ്ഇ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 234 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 32 പേർ ഐസിയുവിലാണ്.