അയർലണ്ടിൽ 646 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 ഉള്ള 10 പേരുടെ മരണവും എൻപിഎച്ച് റിപ്പോർട്ട് ചെയ്തു.
അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 4,518 ആണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 225,820 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ:
311 പുരുഷന്മാർ / 332 സ്ത്രീകൾ ആണുള്ളത്. 74% പേർ 45 വയസ്സിന് താഴെയുള്ളവരാണ്
കേസുകളുടെ സ്ഥിതി കൗണ്ടി തിരിച്ച് നോക്കിയാൽ ഡബ്ലിനിൽ 243, കിൽഡെയറിൽ 80, മീത്തിൽ 45, ഗോൽവേയിൽ 35, ഓഫാലിയിൽ 34, ബാക്കി 209 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്നലെ 344 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 87 പേർ ICU വില തുടരുന്നു.
മാർച്ച് 9 വരെ 553,161 ഡോസ് വാക്സിൻ അയർലണ്ടിൽ നൽകിയിട്ടുണ്ട്. 396,089 പേർക്ക് ആദ്യ ഡോസും 157,072 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.