പബ്ലിക് ഹെൽത്ത് ഓഫീസുകൾ 3,955 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) യുടെ കണക്കുകൾ പ്രകാരം 28 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോൾ അയർലണ്ടിലെ കോവിഡ് -19 മരണനിരക്ക് മൊത്തത്തിൽ 2,488 ആയി എത്തിനിർത്തുന്നു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആകെ 163,057 കേസുകൾ അയർലണ്ടിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ 1,789 കോവിഡ് -19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്, അതിൽ 169 പേർ ഐസിയുവിലാണ്.
അറിയിച്ച കേസുകളിൽ:
1,826 പുരുഷന്മാർ / 2,115 സ്ത്രീകൾ ഉൾകൊള്ളുന്നു.
54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടിയനുസരിച്ച് 1,210 ഡബ്ലിനിലും 456 കോർക്കിലും 235 ലൗത്തിലും 221 മീത്തിലും 218 ലിമെറിക്കിലും ബാക്കി 1,615 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.