അയർലണ്ടിൽ 326 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ മൊത്തത്തിൽ 34,315 ആയി തുടരുന്നു.
ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അയർലണ്ടിൽ മരിച്ചവരുടെ എണ്ണം മാറ്റമില്ലാതെ 1797 ആയി തന്നെ തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
162 പുരുഷന്മാരും 152 സ്ത്രീകളുമാണ്.
69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
33% പേർക്ക് സമ്പർക്കവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.
49 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനായി തിരിച്ചറിഞ്ഞു.