അയർലണ്ടിൽ 313 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 3 പേർ കൂടി ഇന്നലെ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 2,120 ആയി, മൊത്തം കേസുകളുടെ എണ്ണം 75,507 ഉം.
ഇന്നലെ ഉച്ചയോടെ 197 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 35 പേർ ICU വിൽ തുടരുന്നു.
ഇന്നലെയറിയിച്ച കേസുകളിൽ:
144 പുരുഷന്മാരും 169 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ കണക്കുകൾ കൗണ്ടികൾ അനുസരിച്ച് ഇങ്ങനെയാണ്:-
ഡബ്ലിനിൽ 70, മായോയിൽ 31, ഡോനെഗലിൽ 19, കിൽകെന്നിയിൽ 21, 18 ലീഷിൽ, ബാക്കി 154 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.