അയർലണ്ടിൽ പുതിയ 270 കോവിഡ് -19 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കൂടാതെ ഒരു മരണവും.
പാൻഡെമിക്കിന്റെ തുടക്കം മുതൽ ഇന്ന് വരെ അയർലണ്ടിൽ 65,659 കേസുകൾ സ്ഥിരീകരിക്കുകയും 1,948 മരണങ്ങൾ രോഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നത്തെ പുതിയ കേസുകളിൽ:
143 പുരുഷന്മാർ, 127 സ്ത്രീകൾ;
69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്;
103 പേർ ഡബ്ലിനിലും 34 എണ്ണം ലിമെറിക്കിലും 20 എണ്ണം ഡൊനെഗലിലും 12 എണ്ണം കോർക്കിലും 9 കെറിയിലും 9 എണ്ണം കിൽകെന്നിയിലും 83 കേസുകൾ മറ്റ് 20 കൗണ്ടികളിലായും നിലകൊള്ളുന്നു.
ICU-വിൽ 39 രോഗികളടക്കം 291 കോവിഡ് -19 രോഗികൾ നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് ഇപ്പോൾ 161 ആണ്.