അയർലണ്ടിൽ 252 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച മരണങ്ങളൊന്നും തന്നെ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,022 ആയിരിക്കുകയാണ്, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 70,711 ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
124 പുരുഷന്മാർ / 128 സ്ത്രീകൾ ആണ് ഉള്ളത്.
ഇന്നത്തെ കേസുകളിൽ 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ കണക്കെടുത്താൽ 88 എണ്ണം ഡബ്ലിനിലും 26 കോർക്കിലും 21 കിൽകെന്നിയിലും 16 ലൂത്തിലും 16 മയോയിലും ബാക്കി 85 എണ്ണം 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നതായും റിപോർട്ടുകൾ പറയുന്നു.
അയർലണ്ടിലെ ലെവൽ 5 നിയന്ത്രണങ്ങളുടെ ആറ് ആഴ്ച കാലയളവ് അടുത്ത ഡിസംബർ 1 ചൊവ്വാഴ്ച അവസാനിക്കും.