പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 2,488 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) ഇന്നലെ വൈകുന്നേരം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ 61 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് രോഗവുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 2,768 ഉം കോവിഡ് -19 കേസുകളുടെ എണ്ണം 179,324 ലിലേക്കും എത്തിക്കുന്നു.
61 പുതിയ മരണങ്ങളുടെ ശരാശരി പ്രായം 83 വയസ്സാണെന്നും മരണമടഞ്ഞവർ 41 നും 100 നും ഇടയിൽ പ്രായമുള്ളവരാണെന്നും NPHET അഭിപ്രായപ്പെട്ടു.
ഇന്നലെ അറിയിച്ച പുതിയ കേസുകളിൽ:
1,090 പുരുഷന്മാരിലും 1,383 സ്ത്രീകളിലുമാണ്; 51% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്;
726 പേർ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവരിലാണ്; 314 പേർ കോർക്ക് ആസ്ഥാനമായിട്ടുള്ളവരാണ്; 148 പേർ ഗോൽവേയിൽ താമസിക്കുന്നവരാണ്; 133 പേർ ലിമെറിക്കിലെ ആളുകൾ; 130 പേർ മീത്തിൽ; ബാക്കിയുള്ള 1,037 പേർ മറ്റ് കൗണ്ടികളിലെ ആളുകളിൽ ഉൾപ്പെടുന്നു.