കൊറോണ വൈറസ്: അയർലണ്ടിൽ 248 പുതിയ കേസുകൾ ഒപ്പം മരണവും ഒട്ടും കുറയാതെ

അയർലണ്ടിൽ 248 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണം മൊത്തം 34,560 ആയി.

കോവിഡ് -19 സ്ഥിരീകരിച്ച അഞ്ച് പേർ കൂടി ഇന്ന് മരണമടഞ്ഞു.

അയർലണ്ടിലെ കോവിഡ് -19ൽ മരിച്ചവരുടെ എണ്ണം മൊത്തം 1,802 ആയി തുടരുന്നു.

36% കേസുകൾ സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു.

36 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കേസുകളിൽ 67% പേർ 45 വയസ്സിന് താഴെയുള്ളവയാണ്.

Share This News

Related posts

Leave a Comment