അയർലണ്ടിൽ 211 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു.
രോഗവുമായി ബന്ധപ്പെട്ട ഒരു മരണം കൂടി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.
റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 30,571 ആയി. ആകെമൊത്തം മരണങ്ങൾ 1,781 ഉം.
ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകളിൽ 100 ഓളം പുരുഷന്മാരും 108 സ്ത്രീകളുമാണ്.
ഏകദേശം 73% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്. 28% പേർക്ക് സമ്പർക്കവുമായി ബന്ധപ്പെട്ട് രോഗബാധ സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ച പുതിയ കേസുകളിൽ 43 എണ്ണം കമ്മ്യൂണിറ്റി ട്രാൻസ്മിഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊറോണ വൈറസ് പകരുന്നതിനെ തുടർന്ന് സമ്പദ്വ്യവസ്ഥയ്ക്കായുള്ള പുതിയ റോഡ്മാപ്പിന്റെ വിശദാംശങ്ങൾ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിക്കും.