പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1,335 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 191,182 ആയി.
കൂടാതെ, കോവിഡ് -19 ബാധിച്ച് 54 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നലത്തെ അപ്‌ഡേറ്റ് അനുസരിച്ച് അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 3,120 ആയി.
മരിച്ചവരുടെ ശരാശരി പ്രായം 85 വയസും പ്രായപരിധി 55-96 വയസും ആണ്.
അറിയിച്ച കേസുകളിൽ:
618 പുരുഷന്മാരിലും 711 സ്ത്രീകളിലുമാണ് കേസുകൾ കണ്ടെത്തിയിരിക്കുന്നത്. 54% പേർ 45 വയസ്സിന് താഴെയുള്ളവരിലാണ്.
കേസുകൾ കൗണ്ടികൾ പ്രകാരം നോക്കിയാൽ 437 കേസുകൾ ഡബ്ലിനിലാണ്; 114 പേർ കോർക്കിലായിരുന്നു; 78 പേർ ഗോൽവേയിലും 71 പേർ മീത്തിലും; 61 പേർ ലോത്തിൽ; ബാക്കി 574 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.
ഇന്നലെ വൈകുന്നേരത്തോടെ1,670 Covid-19 സ്ഥിരീകരിച്ച രോഗികൾ ആശുപത്രിയിലായിരുന്നു, അതിൽ 217 പേർ ICU-വിലാണ്.