ആരോഗ്യ വകുപ്പ് അയർലണ്ടിൽ പുതിയ 1000 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 47,427 * ആണ്.
കോവിഡ് -19 രോഗബാധിതരായ മൂന്ന് രോഗികൾ കൂടി ഇന്ന് മരിച്ചുവെന്നും സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ മൊത്തം കണക്ക് 1841 ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
478 പുരുഷന്മാരും 520 സ്ത്രീകളുമാണ്
71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്
ഇന്നത്തെ കേസുകളുടെ നില കൗണ്ടി അടിസ്ഥാനമാക്കി :
ഡബ്ലിനിൽ 254
മീത്തിൽ 102
കോർക്കിൽ 88
കവാനിൽ 81
ഗോൽവെയിൽ 75, ബാക്കി 400 കേസുകൾ 20 മറ്റ് കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 246 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ICU-വിൽ തുടരുന്നു.