988 കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 26 പേർ കൂടി ഇന്ന് മരിച്ചതായി എൻപിഇറ്റി സ്ഥിരീകരിച്ചു.
ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 4,135 ആയി. പാൻഡെമിക് ആരംഭിച്ചതിനുശേഷം അയർലണ്ടിൽ മൊത്തം 214,378 വൈറസ് കേസുകൾ സ്ഥിരീകരിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ:
487 പുരുഷന്മാരും 499 സ്ത്രീകളുമാണ് ഉള്ളത്, 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 378, ഗോൽവേയിൽ 68, കിൽഡെയറിൽ 61, ലിമെറിക്കിൽ 47, ലോത്തിൽ 45, ബാക്കി 389 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്ന് രാവിലെ അയർലണ്ടിൽ 719 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 149 പേർ ഐസിയുവിലാണ്.
അയർലണ്ടിൽ ഫെബ്രുവരി 17 വരെ 310,900 ഡോസ് കോവിഡ് -19 വാക്സിനുകൾ നൽകി, ഇതിൽ 197,609 ആദ്യ ഡോസുകളും 113,291 സെക്കൻഡ് ഡോസുകളും ഉൾപ്പെടുന്നു. 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് (National Incidence Rate) ഇപ്പോൾ ഒരു ലക്ഷത്തിൽ 250.2 എന്ന രീതിയിലാണ്.