അയർലണ്ടിൽ പുതിയ 3,498 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) ഇന്ന് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 50 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,536 ആയിരിക്കുകയാണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 166,548 ഉം.
ഇന്നത്തെ കേസുകളിൽ:
1,576 പുരുഷന്മാരും 1,906 സ്ത്രീകളും ഉൾപ്പെടുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ 1,182 ഡബ്ലിനിലും 421 കോർക്കിലും 258 ലിമെറിക്കിലും 187 ഗോൽവേയിലും 164 വാട്ടർഫോർഡിലും ബാക്കി 1,286 കേസുകൾ ശേഷിച്ച കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 1,850 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 184 പേർ ഐസിയുവിലാണ്.