കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യമാണ് അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് താനും. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലെ പ്രവർത്തനത്തിന്റെ അഭാവം ‘ഓരോ കുട്ടിയുടെയും ഭാവി’ അനിശ്ചിതത്വത്തിലാക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി.
യുണിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ലാൻസെറ്റ് എന്നിവരാണ് എ ഫ്യൂച്ചർ ഫോർ ദി വേൾഡ് ചിൽഡ്രൻ എന്ന റിപ്പോർട്ട് പബ്ലിഷ് ചെയ്തത്.
കുട്ടികളുടെ ക്ഷേമത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനം കൈവരിച്ചു. ഇത് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ “ശിശു അഭിവൃദ്ധി” സൂചകങ്ങളുടെ കാര്യത്തിൽ അയർലണ്ടിനെ അഞ്ചാം സ്ഥാനത്താക്കുന്നു.
ഫ്രാൻസ്, നെതർലാന്റ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, നോർവേ എന്നിവയാണ് അയർലണ്ടിനെക്കാൾ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് നോർവേ.
എന്നാൽ CO2 എമിഷന്റെ കാര്യത്തിൽ അയർലണ്ടിന് 154-ാം സ്ഥാനത്താണുള്ളത്.