കുഞ്ഞുങ്ങളെ രാത്രി വഴക്കില്ലാതെ ഉറക്കാൻ

പിഞ്ചു കുട്ടികൾ രാത്രി ഉറങ്ങാൻ നേരം കരയുന്നു എന്നതാണ് ഒട്ടുമിക്ക അമ്മമാരും പറയുന്ന ഒരു പ്രശനം. ഇതിനുള്ള നുറുങ്ങു വിദ്യകളാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ കാര്യം എല്ലാ ദിവസവും കൃത്യമായ സമയത്തു കുഞ്ഞുങ്ങളെ ഉറക്കുക എന്നതാണ്.

രണ്ടാമത്തെ കാര്യം, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഭക്ഷണം നൽകുക. കിടക്കുന്നതിന് തൊട്ടു മുൻപായി ഭക്ഷണം കൊടുക്കുകയേ ചെയ്യരുത്.

മൂന്നാമതായി, മുറിയിലെ വെളിച്ചമാണ്. അധികം പ്രകാശം ഉറക്ക സമയത്ത് ആവശ്യമില്ല. മങ്ങിയ വെളിച്ചമാണ് വേണ്ടത്. അതിനാൽ ഈ മങ്ങിയ വെളിച്ചം കാണുമ്പോഴേ കുഞ്ഞുങ്ങൾക്ക് മനസിലാകും ഇത് ഉറങ്ങാനുള്ള സമയമാണെന്ന്.

നാലാമതായി, ചെറിയ ചൂടുവെള്ളത്തിലുള്ള കുളിയും ഉറക്കത്തിന് കുറച്ചു മുൻപായി നല്ലതാണ്.

അഞ്ചാമതായി പകൽ സമയത്തെ കുഞ്ഞിന്റെ ഉറക്കം ക്രമീകരിക്കുക.

ഇനിയൊരു കാര്യം കൂടി: രാത്രിയിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കുക. കുഞ്ഞിനെ തനിയെ ഉറങ്ങാൻ കുഞ്ഞ് ശീലിക്കുന്നത് ദീർഘനേരം ഉറങ്ങാൻ സഹായിക്കും.

Share This News

Related posts

Leave a Comment