ടാക്സി കുംഭകോണത്തിലെ പ്രധാന അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ അയർലൻഡിൽ നിയമപ്രകാരമുള്ള ഉത്തരവുകളോടെ 25 പേരെ നാടുകടത്തുന്നു. അയർലണ്ടിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരാണ് ഈ 25 പേർ.
64 പേരാണ് നിയമവിരുദ്ധമായി കുടിയേറി പ്രോപ്പർ ടാക്സി ലൈസൻസ് ഇല്ലാതെ ടാക്സി ഓടിച്ചതിന് പിടിയിലായത്. നിയമവിരുദ്ധമായി കല്യാണം കഴിച്ചു എന്ന് കാട്ടിയാണ് ഇവരിൽ ഭൂരിഭാഗവും മൈഗ്രേഷൻ വിസ നേടിയെടുത്തത്.
എന്നാൽ 180 ഓളം നോൺ യൂറോപ്യൻ ആൾക്കാർ സമാനരീതിയിൽ ടാക്സി പെർമിറ്റ് സംഘടിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നതായി ഗാർഡയുടെ റിപോർട്ടുകൾ പറയുന്നു. ഡബ്ലിനിലാണ് കൂടുതൽ പേരും ഈ വിധത്തിൽ കഴിയുന്നത്.
അവസാനമായി പിടിയിലായ 134 പേരിൽ 64 പേരുടെ അന്വേഷണം GNIB ഓഫീസിൽ പൂർത്തിയാക്കി അവരുടെയും ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് പുനഃപരിശോധിക്കാൻ INIS ന് (Irish Naturalisation and Immigration Service) കൈമാറി. ഇവരിൽ 25 പേരെയാണ് അനധികൃത ഇമ്മിഗ്രേഷനും അനധികൃതമായി ജോലി ചെയ്തതിനും ഡീപോർട്ട് (Deport) ചെയ്യുന്നത്.