ഐറിഷ് സിറ്റിസൺഷിപ്പിന് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കൻ ആലോചിക്കുന്നു എന്ന് പ്രസ്താവിക്കുന്ന ഓൺലൈൻ വാർത്ത അയർലണ്ടിലെ മലയാളികളുടെ ഇടയിൽ പ്രചരിക്കുന്നു. ഇത് ചിലരിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. ഐറിഷ് വനിതയോട് പലരും ഇതേപ്പറ്റി ചോദിച്ചതിനെ തുടർന്ന് ഇതിന്റെ സത്യാവസ്ഥ എഴുതുന്നു.
ഐറിഷ് പൗരത്വം ഇതിലഭിക്കുന്നതിന് മുന്നോടിയായി അയർലണ്ടിൽ അഞ്ച് വർഷക്കാലം താമസിച്ചിട്ടും ഐറിഷ് പൗരത്വം ലഭിക്കുന്ന ഇന്ത്യയടക്കമുള്ള 160 രാജ്യക്കാരിൽ പലർക്കും ഇംഗ്ലീഷ് അറിയില്ല എന്ന സത്യാവസ്ഥയെത്തുടർന്ന് ഐറിഷ് പൗരത്വം കൊടുക്കുന്നതിന് ഒരു ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതായി ഒരു ഓൺലൈൻ വാർത്ത വന്നിരുന്നു.
എന്നാൽ, ഈ ഓൺലൈൻ വാർത്ത പുതിയതല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഒരു വർഷം മുൻപ് പബ്ലിഷ് ചെയ്‌ത വാർത്തയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ പ്രചരിച്ച് ആശങ്കയുയർത്തുന്നത്.
ഇങ്ങനെയൊരു നിയമം ഭാവിയിൽ വരില്ലെന്നോ വരുമെന്നോ അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, ഇങ്ങനെയൊരു വാർത്ത വന്നിട്ട് തന്നെ വർഷം ഒന്ന് കഴിഞ്ഞു. അടുത്തകാലത്തൊന്നും ഇതിന്റെ തുടർച്ചയൊന്നും എവിടെയും ഒഫീഷ്യലായി കാണുന്നുമില്ല. അതിനാൽ ഈ വാർത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കയുയുർത്തി എന്നതൊഴിച്ചാൽ, പേടിക്കേണ്ട കാര്യം ഇപ്പോളില്ല.
പ്രചരിപ്പിക്കപ്പെട്ട വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിന്റെ മുകളിൽ “1 year ago” എന്ന് വ്യക്തമായി കാണാവുന്നതാണ്. വാർത്ത ഒരു വർഷം മുൻപ് പബ്ലിഷ് ചെയ്തതാണെന്ന് ഇതിനാൽ മനസിലാക്കാം.
=============