ഈ വർഷത്തെ ഏറ്റവും മികച്ച ബീച്ചുകൾക്കും മറൈനുകൾക്കുമായി അയർലണ്ടിന് 93 ‘ബ്ലൂ ഫ്ലാഗുകൾ’ ലഭിച്ചു, റെക്കോർഡിന്റെ കണക്ക് പരിശോദിച്ചാൽ കഴിഞ്ഞ വർഷത്തെ (2020-ലെ) അപേക്ഷിച്ച് രണ്ടെണ്ണം കൂടുതലാണ്. ഡൊനെഗലിനും കെറിയ്ക്കും 14 ബ്ലൂ ഫ്ലാഗുകൾ വീതമുണ്ട്, കോർക്കിന് 12. ഇഞ്ചിഡോണി ഈസ്റ്റ് ബീച്ചിനും കോർക്കിലെ വാറൻ, ഡബ്ലിനിലെ കില്ലിനി, മയോയിലെ ഗോൾഡൻ സ്ട്രാന്റ് എന്നിവയ്ക്ക് ഈ വർഷം ഓരോ ബ്ലൂ ഫ്ലാഗ് വീതം ലഭിച്ചു, വെക്സ്ഫോർഡിലെ ബാലിമോണി നോർത്ത് ബീച്ചിനും മായോയിലെ ബെർട്രയ്ക്കും ഇത്തവണ ബ്ലൂ ഫ്ലാഗ് ലഭിച്ചില്ല.
ലോകത്തിലെ ഏറ്റവും അംഗീകൃത ഇക്കോ ലേബലുകളിലൊന്നാണ് “ബ്ലൂ ഫ്ലാഗ്”, 1985 ൽ ഫ്രാൻസിൽ നിന്നാണ് ഇതിന്റെ തുടക്കം, മലിനജല സംസ്കരണത്തിനും കുളിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും ശുചിത്വവും അനുസരിച്ചാണ് ബീച്ചുകൾക്കും മറൈനുകൾക്കും “ബ്ലൂ ഫ്ലാഗ്” പദവി കൊടുക്കുന്നത്. യൂറോപ്യൻ പരിസ്ഥിതി വർഷത്തിന്റെ ഭാഗമായി 1987 മുതൽ ഇതൊരു അന്താരാഷ്ട്ര അംഗീകാരമായി ആരംഭിച്ചു. 1988 ൽ, ഒന്നാം വർഷ സൈറ്റുകൾ ഫ്രാൻസിന് പുറത്ത് 19 ബീച്ചുകൾക്കും രണ്ട് മറൈനുകൾക്കും അയർലണ്ടിൽ “ബ്ലൂ ഫ്ലാഗ്” പദവി ലഭിച്ചു. ഈ വർഷം അയർലൻഡ് 93 സൈറ്റുകളിൽ (ബീച്ചുകളും മറൈനുകളും) ‘ബ്ലൂ ഫ്ലാഗ്’ റെക്കോർഡ് നേടി.
പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള ബീച്ചുകൾ, മറൈനുകൾ, ഉൾനാടൻ കുളിക്കുന്ന ജലം എന്നിവയുടെ പരിസ്ഥിതി പരിപാലനം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതി. ഈ അംഗീകാരം നേടിയ 83 ഐറിഷ് ബീച്ചുകളും 10 മറൈനുകളും Water quality, Information provision, Environmental education, Safety and Site Management എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കണം.
ഗ്രീൻ കോസ്റ്റ് അവാർഡ്
2021-ലെ സീസണിൽ അയർലണ്ടിലെ 63 ബീച്ചുകൾക്ക് ഗ്രീൻ കോസ്റ്റ് അവാർഡ് ലഭിച്ചു. ഗ്രീൻ കോസ്റ്റ് അവാർഡുകൾ 2003-ൽ വെക്സ്ഫോർഡ് കൗണ്ടിയിലെ നാല് ബീച്ചുകളിലേക്ക് സമ്മാനിച്ചു, തുടർന്ന് 2008 ൽ ദേശീയ തലത്തിലും അവാർഡ് ലഭിച്ചു. ശുദ്ധമായ അന്തരീക്ഷം, മികച്ച ജലഗുണം, പ്രകൃതി സൗന്ദര്യം എന്നീ മാനദണ്ഡങ്ങളുള്ള ബീച്ചുകൾക്കും മറൈനുകൾക്കുമാണ് ഗ്രീൻ കോസ്റ്റ് അവാർഡ് നൽകുന്നത്. അവാർഡ് ലഭിച്ച സൈറ്റുകളുടെ നടത്തിപ്പിൽ ക്ലീൻ കോസ്റ്റ് ഗ്രൂപ്പുകളുടെ പങ്കാളിത്തമാണ് ഗ്രീൻ കോസ്റ്റ് അവാർഡുകൾ.