ഐറിഷ് ഇനി നിർബന്ധിത വിഷയമായി പഠിക്കേണ്ടി വരില്ല

അയർലണ്ടിലെ ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്ക് ട്രാൻസിഷൻ ഇയർ ഇനി മുതൽ ഒരു സ്റ്റാൻഡ്-എലോൺ പ്രോഗ്രാം ചെയ്യേണ്ട ആവശ്യമില്ലാതാകുന്നു. പകരം, സീനിയർ സൈക്കിളിൽ അതിന്റെ ഘടകങ്ങൾ വ്യാപിപ്പിക്കാനാണ് പദ്ധതി. എന്നാൽ സീനിയർ സൈക്കിൾ രണ്ട് വർഷമോ അതോ മൂന്നോ വർഷത്തേയ്‌ക്കോ ആയി നീട്ടണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഉടനെ തന്നെ അറിയിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

അതോടൊപ്പം തന്നെ ഐറിഷ് നിർബന്ധിത വിഷയമായി തുടരണമോ എന്നതിനെക്കുറിച്ച് സമ്മിശ്ര വീക്ഷണങ്ങളുണ്ട്. നാഷണൽ കൗൺസിൽ ഫോർ കരിക്കുലം ആൻഡ് അസസ്മെന്റ് (എൻ‌സി‌സി‌എ) ഈ കാര്യങ്ങൾ ചർച്ചചെയ്തുവരുന്നു.

ഇംഗ്ലീഷ്, കണക്ക്, ലൈഫ് സ്കിൽ എന്നിവയോടൊപ്പം ഏതൊക്കെ വിഷയങ്ങൾ നിർബന്ധമാക്കണം എന്നതിനെക്കുറിച്ചും ചർച്ചകൾ ചൂടുപിടിക്കുന്നുണ്ട്. ഐറിഷ് നിർബന്ധിത വിഷയമായി നിലനിർത്തുന്നതിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഐറിഷ് നിർബന്ധിത വിഷയം അല്ലാതാക്കാനാണ് കൂടുതൽ സാധ്യത.

Share This News

Related posts

Leave a Comment