അയർലണ്ടിലെ ഈ ബാറിൽ പോകാം. ഇഷ്ടംപോലെ ബിയർ അടിയ്ക്കാം. പക്ഷെ പൂസാവില്ല. അയർലണ്ടിന്റെ ആദ്യ മദ്യവിമുക്ത ബാറിലാണ് ഇത് സാധ്യമാവുന്നത്.
ഈ മദ്യവിമുക്ത ബാറിൽ വൈൻ, ബിയർ, ഷാംപെയിൻ, പലവിധ കോക്ക്റ്റെയിലുകൾ എന്നിവ ലഭിയ്ക്കും. എന്നാൽ എത്ര കഴിച്ചാലും പൂസാവില്ല. ഇന്നുമുതലാണ് ഈ മദ്യവിമുക്ത ബാർ ഡബ്ലിനിൽ തുറന്ന് പ്രവർത്തിക്കുന്നത്.
ആൽക്കഹോൾ കോൺസംപ്ഷൻ നല്ല പോലെയുള്ള അയർലണ്ടിൽ ഇങ്ങനെ ഒരു ബിസിനസ് റിസ്ക് ഉള്ളതാണെന്ന് എല്ലാവരും പറയും. എന്നാൽ, ഇങ്ങനൊരു ബിസിനസ് തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ഈ ബാറിന് ചുക്കാൻ പിടിക്കുന്നവർ പറയുന്നു.
ഈ ബാറിന്റെ പേരിനുമുണ്ടൊരു പ്രത്യേകത. ദി വെർജിൻ മേരി എന്നാണീ ബാറിന്റെ പേര്. ഒരു പക്ഷെ ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ മദ്യ വിമുക്ത ബാർ ആയിരിക്കും ഇതെന്നാണ് സംരംഭകരിൽ ഒരാളായ യെയ്റ്റ്സ് പറയുന്നത്.
ബിയർ, വൈൻ എന്നിവ €4.50-€5.50 നിരക്കിൽ ലഭ്യമാവും.
അഡ്രസ് തപ്പി വിഷമിക്കേണ്ട. ഇതാണ് വിലാസം: 54 Capel Street in Dublin – D01 C9K2