ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്

ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്. ചാർജ്ജ് ചെയ്യുന്ന ഇ-സ്കൂട്ടറുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു.

ഇന്നലെ ഒരു വീട്ടിൽ ചാർജിങ്ങിൽ വച്ചിരുന്ന ഒരു ഇ-സ്കൂട്ടറിന് തീ പിടിച്ചതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. വെസ്റ്റ് ഡബ്ലിനിൽ ആണ് വീടിനുള്ളിൽ ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചാർജിങ്ങിൽ ഉണ്ടായിരുന്ന ഇ-സ്കൂട്ടറിന് തീ പിടിച്ചത്. അതിനാൽ തന്നെ ഇ-സ്കൂട്ടറുകൾ വാങ്ങുമ്പോൾ യഥാർത്ഥ “CE” സേഫ്റ്റി മാർക്ക് ഉള്ളത് നോക്കി തന്നെ വാങ്ങണമെന്നും ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകി.

Share This News

Related posts

Leave a Comment