അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു.
അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ, ഫാമിലി ഗെറ്റ്ടുഗെതർ, കമ്മ്യൂണിറ്റി കൂട്ടായ്മകൾ എന്നിങ്ങനെ ചെറുതും വലുതുമായ ഏത് സൽക്കാരത്തിനും ഇനി മുതൽ ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയൽ കേറ്ററിംഗ് & ഇവന്റ് മാനേജ്‌മന്റ് നിങ്ങൾക്കൊപ്പം ഉണ്ടാവും.
സ്റ്റേജ് ഡെക്കറേഷൻ, ഹാൾ ഡെക്കറേഷൻ തുടങ്ങിയവ ഇൻഷുറൻസ് കവറോടു കൂടി ചെയ്തു കൊടുക്കുന്ന അയർലണ്ടിലെ ആദ്യത്തേതും നിലവിലെ ഒരേയൊരു മലയാളി ഇവന്റ് മാനേജ്മെന്റുമാണ് റോയൽ കേറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്‌മന്റ് എന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു.
50 മുതൽ 350 പേർക്ക് വരെയുള്ള ഇൻഡോർ പാർട്ടികൾ റോയൽ കേറ്ററിംഗ് ഭംഗിയായി ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് റോയൽ കേറ്ററിംഗ് വെബ്സൈറ്റ് സന്ദർശിക്കുക.
കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിലും ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.
0862183824 | 0899515307 | 019690148
royalcaterersdublin@gmail.com