അയർലണ്ട് മലയാളികൾക്കിടയിൽ ഇപ്പോൾ അലീന എന്ന ഷോർട്ട് ഫിലിം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡോണഗലിൽ നിന്നുള്ള കുറച്ചു മലയാളി സുഹൃത്തുക്കൾ ചേർന്ന് തയ്യാറാക്കിയ അലീന എന്ന ഷോർട്ട് ഫിലിമിന്റെ കഥ അലീന എന്ന പെൺകുട്ടിയുടെ മരണവും അതിനെ തുടർന്ന് പോൾ എന്ന ഡീറ്റെക്റ്റീവ് നടത്തുന്ന അന്വേഷണങ്ങളും ആണ് . പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിമിഷങ്ങളും ഡോണഗലിന്റെ പ്രകൃതി മനോഹാരിത ഉൾകൊള്ളിച്ചുകൊണ്ടുള്ള കാഴ്ചകളും ആണ് അലീനയുടെ പ്രത്യേകതകൾ. നാല്പത്തിയാറു മിനിറ്റ് ദയർഖ്യം ഉണ്ടെങ്കിലും ഒട്ടും തന്നെ മടുപ്പിക്കാത്ത രീതിയിൽ ആണ് കഥ പുരോഗമിക്കുന്നത്.
അലീന സംവിധാനം ചെയ്തിരിക്കുന്നത് രാമും ആബിതും ചേർന്നാണ്. രാം എഴുതിയ തിരക്കഥക്ക് ദീപു ജോർജ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദൻ പോറ്റി ആണ് പശ്ചാത്തല സംഗീതം. പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ബെന്നി ജോസ്, ലിനോയ് കുഞ്ഞപ്പൻ, എൽദോസ് കെ ജോയ്, സരുൺകുമാർ, ദിവ്യ അനീഷ്, ഹരിശ്രീ രാം എന്നിവർ ആണ് .
താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്ക്ക് അലീന കാണാവുന്നതാണ്.
Share This News