പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. ജൂൺ മുതലുള്ള കണക്കെടുത്താൽ ഇപ്പോൾ അയർലണ്ടിൽ PUP സ്വീകരിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന നിലയിലാണ്. 481,000 ആളുകൾ ഇന്ന് പിയുപി സ്വീകരിക്കും, കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 0.35 ശതമാനം വർധന.
PUP പേയ്മെന്റുകൾക്ക് അയർലൻഡിന് 144 മില്യൺ യൂറോ ചെലവാകും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 368 നിർമാണത്തൊഴിലാളികൾ പിയുപിക്കായി അപേക്ഷിച്ചു, ഇത് മറ്റേതൊരു മേഖലയിലും അപേക്ഷിച്ചു ഉയർന്നതാണ്. എന്നാൽ 7,149 പേർക്ക് ഇപ്പോൾ കോവിഡ് -19 എൻഹാൻസ്ഡ് ഇൽനെസ്സ് ബെനിഫിറ്റ് ലഭിക്കുന്നു, ഇത് കഴിഞ്ഞ ആഴ്ചയേക്കാൾ 370 എണ്ണത്തോളം കുറവാണ്.