അയർലണ്ടിൽ മോമോ ചലഞ്ജ് മുന്നറിയിപ്പുമായി ഗാർഡ

ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നേരത്തെതന്നെ കുപ്രസിദ്ധി നേടിയ മോമോ ചലഞ്ജ് ഗെയിം അയർലണ്ടിൽ ഇപ്പോൾ അപകടകരമായ രീതിയിൽ കുട്ടികളെയും യുവതീയുവാക്കളെയും വലയിൽ പെടുത്തുന്നതായി ഗാർഡ അറിയിച്ചു. ബ്ലൂ വെയിൽ എന്ന പേരിൽ സമാനമായ ഒരു ചലഞ്ചിങ് ഗെയിം നേരത്തെ പലരുടെയും ജീവൻ എടുത്തിരുന്നു.

ഐറിഷ് ഗാർഡയും പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലണ്ടും (PSNI) രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

https://www.youtube.com/watch?v=AsGLbTu8O18&feature=youtu.be

ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റർ, വാട്സ്ആപ് എന്നീ സോഷ്യൽ മീഡിയകളിലൂടെയും മയിൻക്രാഫ്റ്റ് എന്ന ഗെയിമിലൂടെയുമാണ് കുട്ടികളെ ഈ മോമൊ ചലഞ്ചിലേയ്ക്ക് ആകർഷിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ വാട്സ്ആപ് പോലുള്ള മീഡിയ വഴി ചലഞ്ചിലേയ്ക്ക് ക്ഷണിക്കും. തുടക്കത്തിൽ ചെറിയ ടാസ്ക്കുകൾ ആയിരിക്കും കൊടുക്കുക. പിന്നീട് ടാസ്ക്കുകളുടെ കടുപ്പം കൂടി കൂടി വരും. പിന്നീട് അങ്ങോട്ട് സ്വന്തമായി ദേഹോപദ്രവം ഏല്പിക്കുന്ന രീതിയിലുള്ള ടാസ്ക്കുകളായിരിക്കും കൊടുക്കുക. സ്വന്തം കൈ മുറിക്കുക പോലുള്ള ചലഞ്ചുകളും പിന്നീട് അങ്ങോട്ട് വരും. അവസാനം തങ്ങളുടെ കുടുംബത്തിന് നാണക്കേടോ കുടുംബത്തിലെ മറ്റൊരാളുടെയോ ജീവന് തന്നെ ഭീക്ഷണി കല്പിച്ച് ഗെയിമറെ ആത്മഹത്യ വരെ ചെയ്യിക്കും.

ഇത്രയ്ക്കു അപകടകരമാണ് ഈ മോമൊ ചലഞ്ജ് എന്ന് നാമെല്ലാവരും അറിഞ്ഞിരിക്കണം. അതുകൊണ്ട് ഉടനെത്തന്നെ കുട്ടികളെ ഇത് പറഞ്ഞു മനസ്സിലാക്കുകയും അവരുടെ മൊബൈൽ ഫോൺ ഉപയോഗം നാം ദിവസേന ശ്രദ്ധിക്കുകയും അവരുടെ ജീവിത ശൈലിയിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം.

Sponsored

Share This News

Related posts

Leave a Comment