വർക്ക് പെർമിറ്റ് സമ്പ്രദായത്തിൽ പുതിയ മാറ്റങ്ങൾ 2019 ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്നു. യൂറോപ്യൻ ഇക്കണോമിക് ഏരിയായുടെ പുറത്തുനിന്നുള്ളവർക്കാണ് ഇതുകൊണ്ടു പ്രയോജനം. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലുള്ള പലർക്കും ഇനി അയർലണ്ടിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ കൂടുകയാണ്.
ക്രിട്ടിക്കൽ സ്കിൽ ജോബിൽ അല്ലെങ്കിൽ ജനറൽ വർക്ക് പെർമിറ്റ് ക്യാറ്റഗറികളിലൊന്നിൽ ഉൾപ്പെടുന്ന ജോലിയ്ക്ക് മാത്രമേ വർക്ക് പെർമിറ്റോടു കൂടി നാട്ടിൽ നിന്നും ജോലിയ്ക്കായി അയർലണ്ടിൽ എത്താൻ സാധിക്കൂ. നിലവിൽ ഉള്ള ലിസ്റ്റിലേക്ക് കുറച്ചു പ്രൊഫഷണൽ ജോലിക്കാരെ കൂടി ഉൾപെടുത്തുകയാണ് അയർലണ്ടിപ്പൊൾ.
ചില പ്രധാന ജോലി മേഖലകളിലെ തൊഴിലാളി ക്ഷാമം മൂലമാണ് അതാത് ജോലിയ്ക്കായി പുറം രാജ്യങ്ങളിൽ നിന്നും തൊലിയാളികളെ വർക്ക് പെർമിറ്റ് നൽകി കൊണ്ടുവരാൻ അയർലണ്ട് തയ്യാറാവുന്നത്.
നിർമ്മാണ മേഖലയും കായിക മേഘലയുമാണ് ഇപ്പോൾ അയർലണ്ടിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ബ്രെക്സിറ്റ് വരുന്നതോടുകൂടി ഗതാഗത മേഖലയും പ്രതിസന്ധിയിലാകുമെന്ന് അയർലണ്ട് മുൻകൂട്ടി കാണുന്നു.
രണ്ടുതരം എംപ്ലോയ്‌മെന്റ് ലിസ്റ്റുകളാണ് പ്രധാനമായും നിലവിൽ ഉള്ളത്. ഇവ രണ്ടും പ്രതിവർഷം രണ്ടു തവണ അവലോകനം ചെയ്യാറുണ്ട്. ഈ വർഷത്തെ ആദ്യ അവലോകനം കഴിഞ്ഞപ്പോൾ കൺസ്ട്രക്ഷൻ, സ്പോർട്സ് എന്നീ മേഖലകളിലേക്ക് കൂടുതൽ ജോലിക്കാരെ ആവശ്യമാണ് എന്നാണ് വിലയിരുത്തൽ. അതിനാൽ ഈ രണ്ടു മേഖലകളെ ക്രിട്ടിക്കൽ സ്കിൽ വർക്ക് പെർമിറ്റ് ക്യാറ്റഗറിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
ക്രിട്ടിക്കൽ സ്കില്ലിൽ പുതുതായി വരുന്ന തൊഴിലുകൾ ഇവയാണ്;
Civil engineers
Quantity surveyors
Construction project managers
Mechanical and electrical engineers with BIM capabilities
High Performance Directors and Coaches for high-level sports organisations
ജനറൽ എംപ്ലോയ്‌മെന്റ് വർക്ക് പെര്മിറ്റിൽ പുതുതായി വരുന്ന തൊഴിലുകൾ ഇവയാണ്;
Sheet metal workers
Welding trades
Pipefitters
Air-Conditioning & Refrigeration Engineers
Shuttering Carpenters
Glaziers, window fabricators & fitters
Scaffolders, stagers & riggers
Crane drivers
Career guidance teachers (secondary schools)
ക്വോട്ട അനുസരിച്ച് ജനറൽ എംപ്ലോയ്‌മെന്റ് വർക്ക് പെര്മിറ്റിൽ പുതുതായി വരുന്ന തൊഴിലുകൾ ഇവയാണ്;
Transport and Distribution Clerks and Assistants (Freight Forwarders; Cargo & Freight Agents; Brokerage Clerks) subject to a quota of 300,
Plasterers subject to a quota of 250
Bricklayers subject to a quota of 250
സ്പോർട്സ് തൊഴിലവസരങ്ങൾ
ഒളിമ്പിക്സ്, പാരലിമിക് സ്പോർട്സ് എന്നിവയെ കൂടുതൽ സപ്പോർട്ട് ചെയ്യാൻ ലോകോത്തര പരിശീലകരെ അയർലണ്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിയ്ക്കുന്നത്. ഇതിനായി അന്താരാഷ്ട്ര തൊഴിൽ പരിചയമുള്ള കോച്ചുകളെയും ഡയറക്ടർമാരെയും കൊണ്ടുവരും. നിലവിൽ ഇവർ സ്പോർട്സ് ആൻഡ് കൾച്ചറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് വിഭാഗത്തിലാണ്. നിലവിലെ നിയമമനുസരിച്ച് ഈ ഗണത്തിൽ പെടുന്നവർക്ക് ഉടനെ തങ്ങളുടെ ജീവിതപങ്കാളിയെ അയർലണ്ടിലേക്ക് കൊണ്ടുവരാണോ പങ്കാളിയ്ക്ക് ജോലി ചെയ്യാനോ പറ്റില്ല. എന്നാൽ, പുതിയ നിയമം വരുന്നതോടുകൂടി ഇവർ ക്രിട്ടിക്കൽ സ്‌കിൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് വിഭാഗത്തിൽ വരുന്നതോടുകൂടി ഈ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാകും.
ട്രാൻസ്‌പോർട്ട് ആൻഡ് ഡിസ്ട്രിബൂഷൻ
ബ്രെക്സിറ് വരുന്നതോടു കൂടി 300 പേരെ അധികമായി കസ്റ്റംസ് ഡ്യൂട്ടിയ്ക്കും നിയന്ത്രണങ്ങൾക്കുമായി ആവശ്യമായി വരും. ട്രാൻസ്‌പോർട്ട് ആൻഡ് ഡിസ്ട്രിബൂഷൻ ക്ലാർക്ക് തസ്തികകളിലേയ്ക്ക് നിലവിൽ റിക്രൂട്ട്മെന്റ് നടത്തേണ്ട കാര്യമില്ല. എന്നാൽ ബ്രെക്സിറ് വരുന്നതോടു കൂടി ട്രാൻസ്‌പോർട്ട് ആൻഡ് ഡിസ്ട്രിബൂഷൻ ക്ലർക്ക് പദവികളിലേയ്ക്ക് കൂടുതൽ ആൾക്കാരെ വേണ്ടി വരുമെന്ന് അയർലണ്ട് മുൻകൂട്ടി കാണുന്നുണ്ട്. അതിനാൽ ഈ വിഭാഗത്തിലും വർക്ക് പെർമിറ്റ് ലഭ്യമാക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
പുതിയ വർക്ക് പെർമിറ്റ് ലിസ്റ്റ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും എന്ന് ബിസിനസ്, എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ ഡിപ്പാർട്മെന്റിന്റെ മന്ത്രി ഹീഥർ ഹംഫ്രിസ് അറിയിച്ചു.