സർക്കാർ പരിഗണിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം അയർലണ്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നിർബന്ധമാക്കാൻ പോകുന്നു.
ഒരു നെഗറ്റീവ് ലബോറട്ടറി ടെസ്റ്റ് നടത്തിയാൽ അവർക്ക് അയർലണ്ടിൽ വന്നതിനു ശേഷം ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ല, പക്ഷേ ലിവിംഗ് വിത്ത് കോവിഡ് പ്ലാനുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പ്രാദേശിക ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. നെഗറ്റീവ് പരിശോധനയില്ലാതെ എത്തുന്ന യാത്രക്കാർക്ക് റാപിഡ് ടെസ്റ്റിംഗ് ഉപയോഗിക്കാമോ എന്ന കാര്യത്തിലും ഗവണ്മെന്റ് ചർച്ച നടത്തുകയാണ്.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന് (എൻഫെറ്റ്) അയർലണ്ടിലെത്തുന്ന ആളുകളെ പരിശോധിക്കുന്നതിന് റാപിഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.