അയർലണ്ടിലെ സെക്കൻഡറി സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ‘റാപ്പിഡ് കോവിഡ് ടെസ്റ്റിംഗ്’

സെക്കൻഡറി സ്കൂളുകളിലും സർവകലാശാലകളിലും ആന്റിജൻ പരിശോധനയ്ക്കുള്ള പൈലറ്റ് പദ്ധതി ആരോഗ്യ ഉദ്യോഗസ്ഥർ പരിഗണിക്കുന്നതായി എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ ഉയർന്ന സെൻ‌സിറ്റീവ് പി‌സി‌ആർ‌ അഥവാ‌ പോളിമറേസ് ചെയിൻ‌ റിയാക്ഷൻ ടെസ്റ്റുകൾ‌ കോവിഡ് -19 കണ്ടെത്തുന്നതിനുള്ള ഏറ്റവും വിശ്വാസമുള്ള മാർ‌ഗ്ഗമാണ്, പക്ഷേ ഈ ടെസ്റ്റുകൾ വളരെ  ചെലവേറിയതാണ്, കാരണം അവ ലാബുകളിൽ പ്രോസസ്സ് ചെയ്യേണ്ടതാണ്, ഒരു ഫലത്തിന് 48 മണിക്കൂർ വരെ എടുക്കും, അതിനാലാണ് സ്‌കൂളുകളിലും സർവകലാശാലകളിലും റാപിഡ് കോവിഡ് ടെസ്റ്റിംഗ് സംവിധാനം എച്ച്എസ്ഇ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.

കേസുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഓപ്ഷനുകളുടെ മെനുവിന്റെ ഭാഗമായാണ് വാക്ക്-ഇൻ സെന്ററുകൾ കഴിഞ്ഞ ആഴ്ച അയർലണ്ടിലെ അഞ്ച് വിവിധ സ്ഥലങ്ങളിൽ തുറന്നത്. വാക്ക്-ഇൻ സെന്ററുകളിൽ “ബിഗ് ടേക്ക് അപ്പ്” കഴിഞ്ഞ ദിവസങ്ങളിൽ 7,500 ടെസ്റ്റുകൾ നടത്തി, രണ്ട് മുതൽ മൂന്ന് ശതമാനം വരെ വാക്ക്-ഇൻ സെന്ററുകളിൽ പോസിറ്റീവ് നിരക്ക് കാണിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്കൂളുകളിലും സർവകലാശാലകളിലും റാപ്പിഡ് ടെസ്റ്റ് സംവിധാനം വളരെയധികം ഗുണം ചെയ്യുമെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ അഭിപ്രായപ്പെട്ടു.

Share This News

Related posts

Leave a Comment