അയർലണ്ടിലെ ക്രിക്കറ്റ് ടൂർണമെന്റ്

അയർലണ്ടിലെ പ്രമുഖ ടെന്നീസ് ക്രിക്കറ്റ് ക്ലബുകൾ വർഷാവർഷം വേനൽക്കാലത്തു നടത്തി വരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശമായി താല സൂപ്പർ കിങ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ് മാമാങ്കത്തിൽ അയർലണ്ടിലെ 12 പ്രമുഖ ടീമുകൾ മറ്റുരയ്ക്കുന്നു. കോവിഡ് പാശ്ചാത്തലത്തിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തി നടത്തുന്ന ടൂർണമെന്റിന് ആവേശോജ്വലമായ സ്വീകരണം ആണ് അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്.

തായ് ഫുഡിന്റെ രാജാക്കന്മാർ ആയ CAMILE , അയർലണ്ടിലെ ഇന്ത്യക്കാർക്ക് സുപരിചിതരായ SPICE BAZAR കൂടാതെ അയർലണ്ടിലെ ഇന്ത്യൻ വനിതാ ഫാഷനിലെ അവസാന വാക്ക് INDIE-WEAVES മുഖ്യ സ്പോൺസർമാർ ആയ ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് TSK സൂപ്പർ കപ്പും €350 കാഷ് പ്രൈസും ആണ്, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും €250 കാഷ് പ്രൈസും ലഭിക്കും. ഇതു കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, ഫൈനലിലെ മികച്ച കളിക്കാരൻ ,ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്നിവർ പ്രത്യേകം പ്രത്യേകം അവാർഡുകളും കരസ്ഥമാക്കും.

https://fb.watch/7_WAuepIJ7/

ഈ മാസം 18 ആം തിയ്യതി ശനിയാഴ്ച്ച ആഡംസ്‌ ടൗൺ ഗ്രൗണ്ടിൽ (Corkagh Park) രാവിലെ കൃത്യം 07.30 ആരംഭിക്കുന്ന മത്സരങ്ങളിൽ GALWAY TUSKERS, WEXFORD NEWROSS, MEATH FALCONS തുടങ്ങിയ അയലണ്ടിലെ വിവിധ കൗണ്ടികളിലെ മികച്ച ടീമുകൾ കൂടാതെ ഡബ്ലിനിലെ മികച്ച 9 ടീമുകളും (AMC, LCC, KCC, SHARKS, SWORDS CRICKET CLUB, DESIBOYS, PADAKUTHIRA, MMB) മറ്റുരയ്ക്കുമ്പോൾ ക്രിക്കറ് പ്രേമികൾക്ക് ഒരു വിരുന്നു തന്നെ ആവും എന്നതിൽ ഒരു സംശയവും ഇല്ല.

ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തി നടക്കുന്ന മത്സരങ്ങൾ പിന്നീട് യൂട്യൂബിൽ കാണാവുന്ന തരത്തിൽ ഡ്രോണുകളും, ഹെലി ക്യാമുകളും ക്രമീകരിച്ചിരിക്കുന്ന ആദ്യ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിലൂടെ TSK യ്ക്ക് സ്വന്തമാകും.

 

 

Share This News

Related posts

Leave a Comment