അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം ജനുവരി 29ന് തുറക്കുന്നു

കോ. വെക്സ്ഫോർഡിലെ ന്യൂ റോസ് ബൈപാസ് ജനുവരി 29 ന് പ്രധാനമന്ത്രി ലിയോ വരദ്കർ ഔദ്യോഗികമായി തുറക്കും. പൊതുഗതാഗതത്തിനുള്ള റൂട്ട് തുറക്കുന്നത് പിറ്റേദിവസമായിരിക്കും.

887 മീറ്ററാണ് റോസ് ഫിറ്റ്സ്ജെറാൾഡ് കെന്നഡി പാലത്തിന്റ നീളം.  230 മില്യൺ യൂറോ മുടക്കി പണിത ഈ പാലം പല വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു. പാലത്തിന്റെ ഒരു വിഭാഗത്തിൽ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് തകരാറിലായതിനാൽ അത് മാറ്റിസ്ഥാപിക്കേണ്ടിവന്നിരുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ “എക്‌സ്ട്രാഡോസ്” പാലമാണിതെന്ന് നിർമ്മാതാക്കൾ പറയുന്നു. അതായത്, തൂണുകളുടെ മുകളിൽ കേബിൾ സഹായത്തോടെ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്.

വീഡിയോ കാണാം 

Share This News

Related posts

Leave a Comment