അയര്‍ലണ്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍

നാല് മാസക്കാലത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണിനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു. ഇന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. പ്രധാന ഇളവുകള്‍ ഇനി പറയുന്നവയാണ്.

മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം അവശ്യസാധനങ്ങളല്ലാത്തവയും വാങ്ങാനായി പുറത്തു പോകാം. അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാം തന്നെ നിലവില്‍ ഷോപ്പിംഗിനായി മുന്‍കൂട്ടി ബുക്കിംഗുകള്‍ സ്വീകരിക്കുന്നുണ്ട്.
അത്യാവശ്യക്കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ അയര്‍ലണ്ടിനുള്ളില്‍ തന്നെയാണെങ്കിലും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്ക് എടുത്തുമാറ്റി. രാജ്യത്തിനുള്ളില്‍ യാത്രകള്‍ അനുവദിക്കും. വാടകയ്ക്ക് മുറികള്‍ നല്‍കാന്‍ ഇപ്പോഴും അനുവാദമില്ല. ഇത് ജൂണ്‍ രണ്ടുമുതല്‍ മാത്രമെ സാധിക്കൂ അന്നുമുതല്‍ ഹോട്ടലുകളും ബിആന്‍ഡ്ബി കളും തുറന്ന് പ്രവര്‍ത്തിക്കും.

ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിയ്ക്കാം. എന്നാല്‍ മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിച്ച് വേണം സര്‍വ്വീസുകള്‍ നല്‍കാന്‍. കുടുംബങ്ങള്‍ ഒന്നിച്ച് പുറത്ത് പോകാം പക്ഷെ പരമാവധി മൂന്ന് കുടുംബങ്ങള്‍ അല്ലെങ്കില്‍ ആറ് പേര്‍ മാത്രമെ ഒരു ഗ്രൂപ്പില്‍ ഉണ്ടാകാവൂ. രണ്ട് വാക്‌സിനുകളും സ്വീകരിച്ച കുടുബങ്ങളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ക്ക് അനുമതിയുണ്ട് എന്നാല്‍ പരമാവധി മൂന്നു കുടുംബങ്ങളെ പാടുള്ളു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഒരു കുടുംബത്തിന് വാക്‌സിനെടുക്കാത്ത മറ്റൊരു കുടുംബത്ത സന്ദരര്‍ശിക്കാം പക്ഷെ അവര്‍ക്ക് മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം. കള്‍ച്ചറല്‍ ഷോകളും ലൈബ്രറികളും ഗ്യാലറികളും , സ്റ്റഡി സ്‌പൈസുകളും , റിഡീംഗ് ഏരിയകളും തുറന്നു പ്രവര്‍ത്തിക്കും.

15 ആളുകള്‍ വരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പുറമെയുള്ള മീറ്റിംഗുകള്‍ക്കായി ഒത്തു ചേരാം. സ്‌പോര്‍ട്‌സ് ട്രെയിനിംഗുകള്‍ക്കും 15 പേര്‍ വരെയാകാം.പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും പക്ഷെ കര്‍ശന നിയന്ത്രണങ്ങള്‍ ഇവിടെയുമുണ്ടാകും. മതപരമായ ചടങ്ങുകള്‍ക്ക് 50 പേര്‍ വരെയാകാം. ശവസംസ്‌കാരത്തിന് 50 പേര്‍ക്ക് വരെ പങ്കെടുക്കാം എന്നാല്‍ സംസ്‌കാരത്തിനുശേഷം മീറ്റിംഗുകളോ മറ്റുചടങ്ങുകളോ അനുവദിക്കില്ല. വിവാഹങ്ങള്‍ക്ക് 50 പേരെ പങ്കെടുപ്പിക്കാം . റിയല്‍ ഏസ്റ്റേറ്റ് മേഖലയിലും ഇളവുകളുണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം പ്രോപ്പര്‍ട്ടികള്‍ കാണാന്‍ സൗകര്യമുണ്ട്.

Share This News

Related posts

Leave a Comment