അമ്പതില്‍ താഴെയുള്ളവര്‍ക്ക് ഏതൊക്കെ വാക്‌സിന്‍? തീരുമാനം ഉടന്‍

രാജ്യത്ത് വാക്‌സിനേഷന്‍ വളരെ വിജയകരമായി മുന്നോട്ടു പോകുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലോഹാന്‍. ഏതൊക്കെ വാക്‌സിന്‍ ഏതു പ്രായത്തിലുള്ളവര്‍ക്ക് എന്ന കാര്യത്തില്‍ നിലവിലെ രീതി തന്നെ തുടരുകയാണെന്നും ഇക്കാര്യത്തില്‍ ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെനക് എന്നീ വാക്‌സിനുകള്‍ അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുന്നത്.

ഈ വാക്‌സിനുകള്‍ അമ്പതില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തങ്ങളുടെ ഭാഗത്തു നിന്നും തീരുമാനമൊന്നും ആയിട്ടില്ലെന്നും എന്നാല്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താന്‍ എന്‍ഐഎസിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്പത് വയസ്സിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ തീരുന്ന മുറയ്ക്ക് ഈ രണ്ട് വാക്‌സിനുകളും ഏത് പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കണമെന്നും അതിന്റെ മുന്‍ഗണനാ ക്രമം എന്തായിരിക്കുമെന്നുമാണ് ഇപ്പോള്‍ നിര്‍ദ്ദേശം ആരാഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, അസ്ട്രാസെനക് എന്നീ വാക്‌സിനുകള്‍ അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് വളരെ അത്യാവശ്യഘട്ടങ്ങള്‍ ഉണ്ടായാല്‍ ഇത് നിഷേധിക്കരുതെന്നും മുമ്പ് എന്‍ഐഎസി നിര്‍ദ്ദേശം ഉണ്ടായിരുന്നു.

Share This News

Related posts

Leave a Comment