കോവിഡ് -19 പാൻഡെമിക്കിനിടെ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ ശ്രമിക്കുന്നവർക്ക് 500 യൂറോ പിഴ ഈടാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അനിവാര്യമായ കാരണങ്ങളാൽ അല്ലാതെ വിദേശയാത്രയ്ക്ക് പോകുന്നവർക്കുള്ള പിഴ 500 യൂറോയിൽ നിന്ന് 2,000 യൂറോയായി ഉയർത്തുമെന്ന് താവോസീച്ച് മൈക്കൽ മാർട്ടിൻ അറിയിച്ചു. കാരണം 500 യൂറോ പിഴ ഈടാക്കുന്നത് ആളുകളെ വിദേശയാത്ര തടയാൻ പര്യാപ്തമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
അനിവാര്യമല്ലാത്ത വിദേശ യാത്ര ലെവൽ 5 നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് താവോസീച്ച് സെക്രട്ടറി ജനറൽ ലിസ് കാനവൻ അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവന്നില്ലെങ്കിൽ വീട്ടിൽ തന്നെ തുടരാൻ ആളുകളോട് ഐറിഷ് ഗവണ്മെന്റ് അഭ്യർത്ഥിച്ചു. അയർലണ്ടിൽ എത്തുന്ന യാത്രക്കാരിൽ പകുതിയിലധികം പേരും ഐറിഷ് നിവാസികളാണ്, അതിൽ മൂന്നിൽ രണ്ട് ഭാഗവും അവധി കഴിഞ്ഞ് മടങ്ങുന്നവരാണെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.