അടുത്ത പൗരത്വ ചടങ്ങുകൾ 2019 ഡിസംബർ 9 തിങ്കളാഴ്ച നടക്കും. കെറി കൗണ്ടിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും സിറ്റിസൺഷിപ് സെറിമണി നടക്കുക. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും.
ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.