അയര്‍ലണ്ടിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. Visitor Operations Assistant എന്ന തസ്തികയിലേയ്ക്കാണ് നിയമനം. വരാനിരിക്കുന്ന വിന്ററില്‍ നടക്കുന്ന Wild Light Session എന്ന പ്രോഗ്രാമിലേയ്ക്കാണ് നിയമനം.
ഡബ്ലിന്‍ മൃഗശാല നടത്തുന്ന നടത്തുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ഇത്. ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് മൃഗശാല സന്ദര്‍ശിക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെ വിന്റര്‍ സമയത്താണ് ഈ പരിപാടി നടക്കുന്നത്.
കസ്റ്റമര്‍ റിലേഷനില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് അവസരം. സന്ദര്‍ശകരെ സ്വീകരിക്കുക, ടിക്കറ്റ് സ്‌കാന്‍ ചെയ്യുക, റീ ടെയ്ല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.jobalert.ie/job/wild-lights-visitor-operations-assistants-zoo