ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ കീഴില്‍ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. Assistant ITS Officer , Animal Warden എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Assistant ITS officer തസ്തികയിലേയ്ക്ക് ഈ മാസം 29 വരെ അപേക്ഷിക്കാം Animal Warden തസ്തികയിലേയ്ക്ക് ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം.
Animal Warden തസ്തികയിലേയ്ക്ക് 1,229.96 യൂറോമുതല്‍ 1,312.38 വരെയാണ് രണ്ടാഴ്ചത്തെ ശമ്പളം. 39 മണിക്കൂറായിരിക്കും ആഴ്ചയിലെ ജോലി സമയം. ആഴ്ചാവസാനങ്ങളും പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും. രാവിലെ ഒമ്പതിനും വൈകിട്ട് എട്ടിനും ഇടയിലുള്ള സമയത്തായിരിക്കും ഷിഫ്റ്റ്.
Assistant ITS Officer തസ്തികയിലേയ്ക്ക് 42,978 യൂറോ മുതല്‍ 67,237 യൂറോ വരെയാണ് പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ 35 മണിക്കൂറായിരിക്കും ജോലി സമയം. . ഈ ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.