ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Waterford കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ HCS. ഐടി സെക്യൂരിറ്റി , ടെലകോം മേഖലകളിലാണ് ഇപ്പോള്‍ കമ്പനി സേവനങ്ങള്‍ നല്‍കുന്നത്. മറ്റൊരു പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Fortinet മായി കൈകോര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങള്‍.
15 പേരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഐടി മേഖലയില്‍ തന്നെയാവും ഒഴിവുകള്‍. ഉയര്‍ന്ന ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ രണ്ട് തസ്തികകളിലേയ്ക്ക് ഇതിനകം തന്നെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ്, ഐടി ഫീല്‍ഡ് സര്‍വ്വീസ് എഞ്ചിനിയര്‍ എന്നി തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.