ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫീസര്‍ ; അപേക്ഷാ തിയതി നീട്ടി

അയര്‍ലണ്ട് പോലീസില്‍ ക്ലറിക്കല്‍ ഓഫീസറാകാന്‍ ഇനിയും അവസരം. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടി. സെപ്റ്റംബര്‍ 20 ആയിരുന്നു ആദ്യ വിജ്ഞാപനത്തിലെ അവസാന തിയതിയെങ്കില്‍ ഇപ്പോള്‍ ഇത് സെപ്റ്റംബര്‍ 27 ആക്കി പുതുക്കി നിശ്ചയിച്ചു.

രാജ്യവ്യാപകമായി 400 ലധികം ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. HR , FINANCE , LEAGAL SERVICE, MEDICAL SERVICE എന്നീ വിഭാഗങ്ങളിലാണ് ക്ലറിക്കല്‍ തസ്തികകളില്‍ ഒഴിവുകളുള്ളത്. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി.

മുന്‍പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. സെപ്റ്റംബര്‍ 27 ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ അപേക്ഷിക്കാം ഓണ്‍ലൈനായുള്ള അപേക്ഷകള്‍ മാത്രമെ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഗാര്‍ഡയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

GARDA

Share This News

Related posts

Leave a Comment